പാപ്പിനിശ്ശേരി : ഗവ. വെൽഫേർ സ്കൂൾ 65 ആം വാർഷികം ആഘോഷിച്ചു
പാപ്പിനിശ്ശേരി : ഗവ. വെൽഫേർ എൽ. പി സ്കൂളിൻ്റെ 65 ആം വാർഷികാഘോഷം കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുശീല എ.വി അധ്യക്ഷത വഹിച്ചു. കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ. റംശി പട്ടുവം മുഖ്യാഥിതിയായി സംബന്ധിച്ചു. ഹെഡ്മിസ്ട്രസ്സ് ടി പി ഗീത സ്വാഗതം ആശംസിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ജയദേവൻ എൽ.എസ്.എസ് വിജയികളെ അനുമോദിച്ചു. വാർഡ് മെമ്പർമാരായ ശ്രീ. മുഹമ്മദ് ശാഫി, ശ്രീ. സി.എച്ച് അബ്ദുൾ സലാം, ബി പി സി പ്രകാശൻ മാസ്റ്റർ,ശ്രീമതി സൗമ്യ എ, ശ്രീ ദിനേശൻ എം സി , ശ്രീ. അബ്ദുൾ റഹ്മാൻ, ശ്രീ. നൗ ശാദ് കെ.എൻ, ശാഫി മാസ്റ്റർ തുടങ്ങിയവർ ചടങ്ങിന് ആശംസ നേർന്നു. ചുങ്കം വാട്സാപ്പ് കുട്ടായ്മ റാഹത് ഡയാലിസിസ് പദ്ധതിയിലേക്കുള്ള ഫണ്ട് കൈമാറ്റവും ചടങ്ങിൽ നടന്നു. വിദ്യാർത്ഥികളുടെയും അങ്കണവാടി കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി. ശ്രീ ഇബ്രാ യിൻ മാസ്റ്റർ നന്ദി ആശംസിച്ചു.
Comments
Post a Comment