മയ്യിൽ : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു
മെറിറ്റ് മീറ്റ്
മയ്യിൽ
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എ പി സുചിത്ര എന്നിവർ സംസാരിച്ചു. കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജേർണലിസം& മീഡിയ സ്റ്റഡീസ് മാസ് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി ഡോ. മുഹമ്മദ് ആഷിക്കിനെ ചടങ്ങിൽ അനുമോദിച്ചു. കെ എസ് പി പി ടി എ ജില്ലാ കലോത്സവം നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെ ജി അധ്യാപകരായ സി സി ധന്യ, കെ ശ്രുതി എന്നിവരെയും ഐ ക്യു കാർണിവൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ് കരസ്ഥമാക്കിയ പ്രീപ്രൈമറി വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. ജാൻസി ജോൺ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ എൻഡോവ്മെന്റ് വിതരണവും ക്യാഷ് അവാർഡ് വിതരണവും നടന്നു. രവി മാണിക്കോത്ത്, എ പി സുചിത്ര, എം ഗീത എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. പ്രധാനധ്യാപിക എം ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് നന്ദിയും പറഞ്ഞു.
പടം: കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജേർണലിസം& മീഡിയ സ്റ്റഡീസ് മാസ് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടിയ ഡോ. മുഹമ്മദ് ആഷിക്കിന് ജാൻസി ജോൺ ഉപഹാരം നൽകുന്നു
Comments
Post a Comment