കനൽ ഖത്തർ പ്രതിഭ പുരസ്കാരം റംഷി പട്ടുവത്തിന്.
മയ്യിൽ : നാടൻപാട്ട് മേഖലയിൽ കനൽ ഖത്തർ നൽകുന്ന കനൽ ഖത്തർ പ്രതിഭ പുരസ്കാരം റംഷി പട്ടുവത്തിന്.
കഴിഞ്ഞ 25 വർഷമായി വിവിധ കലോത്സവങ്ങളിൽ നാടൻപാട്ട് പരിശീലകനും വിധികർത്താവും ഗായകനുമായി തുടരുന്ന റംഷി അഥീന നാടക നാട്ടറിവ് കലാസമിതിയിലെ പ്രധാന കലാകാരൻ കൂടിയാണ്.
കേരള ഫോക്‌ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം, പാട്ടുകൂട്ടം മണിമുഴക്കം പുരസ്കാരം, കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മണിരത്ന പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
മെയ് മാസം നടക്കുന്ന പരിപാടിയിൽ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് കനൽ ഖത്തറിൻ്റെ ഭാരവാഹികൾ അറിയിച്ചു.
Comments
Post a Comment