റെയില്‍വേ പാളത്തില്‍ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കൊല്ലം : കുണ്ടറ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. കുണ്ടറ സ്വദേശികളായ അരുണ്‍, രാജേഷ് എന്നിവരാണ് പിടിയിലായത്.
പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയാണ്. പൈപ്പ് മുറിച്ച് ആക്രി ആക്കാൻ വേണ്ടിയാണ് പാളത്തില്‍ കൊണ്ടുവെച്ചതെന്നാണ് ഇവരുടെ പ്രാഥമിക മൊഴി.
സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ സ്‌കൂട്ടറുമാണ് അന്വേഷണത്തില്‍ നിർണായകമായത്. രണ്ട് ദിവസം മുമ്ബ് സ്‌കൂട്ടറില്‍ ഇവർ പ്രദേശത്ത് എത്തിയിരുന്നു. രാത്രികാല പരിശോധനയില്‍ പൊലീസ് ഇവരെ കണ്ടിരുന്നു. ഇന്നത്തെ സിസിടിവി പരിശോധനയില്‍ സ്‌കൂട്ടറിന്റെ ദൃശ്യങ്ങള്‍ കിട്ടി. സൈബർ സെല്ലിന്റെ അന്വേഷണത്തില്‍ പ്രതികള്‍ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് വ്യക്തമായി. പെരുമ്ബുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
നെടുമ്ബായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവെച്ചത്. ശനിയാഴ്ച പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നുപോയവരാണ് കുണ്ടറ ഈസ്റ്റ് റെയില്‍വേ സ്‌റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ കാര്യം വിളച്ച് അറിയിച്ചത്. ആനന്ദ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് എത്തിയാണ് പോസ്റ്റ് മാറ്റിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തി ആർപിഎഫ് ഉദ്യോഗസ്ഥർ പുലർച്ചെ 3.30ന് ട്രീക്കില്‍ വീണ്ടും പോസ്റ്റിന്റെ ഭാഗം കണ്ടെത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെങ്കില്‍ മിനിറ്റുകള്‍ക്കകം കടന്നുപോകുന്ന തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് പോസ്റ്റിലിടിച്ച് വൻ ദുരന്തം ഉണ്ടാകുമായിരുന്നു.
Comments
Post a Comment