കണ്ണപുരം : ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു.




ബുള്ളറ്റും സ്കൂട്ടിയും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു.


കണ്ണപുരം: കെ കണ്ണപുരം ഉഹ്ദ് പള്ളിക്കു സമീപം സ്‌കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ ആറു വയസ്സുകാരി മരിച്ചു. നാറാത്ത്  സ്വദേശിയായ ഷിറാസ് കണ്ണപുരം സ്വദേശി ഹസീന ദമ്പതികളുടെ മകള്‍ ഷഹ ഷിറാസ്(ആറ്) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. പഴയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍13എ ഡബ്ല്യു4964 ബുള്ളറ്റും എതിരേ വരികയായിരുന്ന കെഎല്‍13എആര്‍1432 സ്‌കൂട്ടിയുമാണ് കൂട്ടിയിടിച്ചത്. വിദ്യാര്‍ഥിനി രാവിലെ മദ്‌റസ വിട്ട് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുന്നതിനിടെയാണ് അപകടം. സ്‌കൂട്ടിയിലുണ്ടായിരുന്ന സ്ത്രീക്കും മറ്റൊരു കുട്ടിക്കും ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കണ്ണപുരം പോലിസ് സ്ഥലത്തെത്തി.

 





Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.