എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു.
കോഴിക്കോട് വടകര എടച്ചേരിയിൽ എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. ഒരാൾക്ക് പൊള്ളലേറ്റു. എട്ട് പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പകൽ മൂന്നരയോടെ ആണ് സംഭവം.
തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെ ആണ് എട്ട് സ്ത്രീകൾക്ക് മിന്നലേറ്റത്. രണ്ട് തൊഴിലാളികൾ ബോധം കെട്ടുവീണു. ഒരാൾക്ക് പൊള്ളലേറ്റു. തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ സ്കൂളിലെ അധ്യാപകരുമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
ഏഴ് പേരെ നാദാപുരത്തെ ആശുപ്രതിയിലും ഒരാളെ വടകര ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും ആരോഗ്യനില അപകടകരം അല്ലെന്നാണ് റിപ്പോർട്ടുകൾ.
.jpg)
Comments
Post a Comment