ശ്വാസതടസ്സം; കണ്ണൂരിൽ ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്

 


കണ്ണൂർ:ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയിൽ കൊമ്പൻചെല്ലി വണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് സംഭവം. രാത്രിയിൽ ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് വന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പൻചെല്ലി വണ്ടിനെ കണ്ടെത്തിയത്.


ആശുപത്രി അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നൽകിയ പ്രാഥമിക ചികിത്സയിൽ മാറ്റമൊന്നും വരാത്തതിനാൽ എൻഡോസ്‌കോപ്പി ചെയ്യുകയായിരുന്നു. അപ്പോഴാണ് കൊമ്പൻചെല്ലി വണ്ട് തൊണ്ടയിൽ കുടുങ്ങിയതായി കണ്ടെത്തിയത്.


തുടർന്ന് അപ്പോൾ തന്നെ ആശുപത്രിയിലെ എമർജൻസി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇഎൻടി വിഭാഗവും സംയുക്തമായി ഇടപെട്ട് കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും വണ്ടിനെ പുറത്തെടുത്ത് അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.


അതേസമയം കുഞ്ഞ് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരികയാണ്. ചികിത്സ വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം