അലവിൽ : വീടിൻ്റെ ജനൽ തകർത്ത് സ്വർണ്ണാഭരണങ്ങൾ കവർന്നു.

 



കണ്ണൂർ. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് വീടുപൂട്ടി പുറത്ത് പോയ തക്കത്തിൽ ജനാലയുടെ ഗ്രിൽസ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മൂന്നര പവൻ്റെ ആഭരണങ്ങൾ കവർന്നു. അലവിൽ പളളിയാംമൂല ജീവനം അപ്പാർട്ട്മെൻ്റിൽ വീണാലയത്തിൽ താമസിക്കുന്ന റിട്ട. അധ്യാപകൻ പി.മോഹനൻ്റെ (70) വീട്ടിൽ സൂക്ഷിച്ച സ്വർണ്ണാഭരണങ്ങളാണ് കവർന്നത്.ഇന്നലെ വൈകുന്നേരം 5.45 ഓടെ വീട് പൂട്ടി ഭാര്യക്കൊപ്പം സമീപത്തെ ക്ഷേത്ര ദർശനം നടത്തി രാത്രി 7.15 ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. ജനാലയുടെ ഗ്രിൽസ് വളച്ച് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ട് വളകളും ഒരു ജോഡി കമ്മലും ഉൾപ്പെടെ മൂന്നര പവൻ്റെ ആഭരണം കവർന്നത് ശ്രദ്ധയിൽപ്പെട്ടത് .തുടർന്ന് വീട്ടുടമ ടൗൺ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.