മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്; കെ.സുരേന്ദ്രന് ജാമ്യം

 


കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ജാമ്യം. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചു. സുരേന്ദ്രനോടും മറ്റ് അഞ്ച് പ്രതികളോടും കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി സുരേന്ദ്രൻ വിടുതൽ ഹരജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നവേളയിലാണ് സുരേന്ദ്രനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ബി.എസ്.പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം കോഴ നൽകിയെന്നാണ് സുരേന്ദ്രനെതിരായ കേസ്.


2023 ജനുവരി 10നാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം