ആറളം വനം വകുപ്പ് വാച്ചർമാർക്ക് നേരെ മാവോവാദികൾ വെടിയുതിർത്തു.

 



 കണ്ണൂർ ആറളം വന്യജീവി സങ്കേതത്തിന് ഉള്ളിൽ വെച്ചാണ് ആക്രമണം. മൂന്ന് വാച്ചർമാർക്ക് നേരെയാണ് വെടി ഉതിർത്തത്. ആർക്കും വെടിയേറ്റിട്ടില്ല.


രക്ഷപ്പെട്ട് ഓടുന്നതിനിടെ വാച്ചർമാർക്ക് പരിക്കേറ്റു. ഉച്ചയോടെ ആയിരുന്നു സംഭവം. വാച്ചർമാർ വനത്തിന് ഉള്ളിലൂടെ പോകുമ്പോഴാണ് മാവോവാദികളുടെ ആക്രമണം ഉണ്ടാകുന്നത്. യാതൊരു പ്രകോപനവുമില്ലാതെ വെടി വെയ്ക്കുക ആയിരുന്നു എന്ന് ഉദ്യോഗസ്ഥർ പറയുന്നു.


വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ കുറച്ചു നാളായി മാവോവാദി സാന്നിധ്യം പ്രദേശത്ത് കൂടി വരുന്നതിനിടെയാണിത്.


ആറളം വന്യജീവി സങ്കേതത്തിനടുത്ത് കൊട്ടിയൂർ അമ്പായത്തോട് അടക്കമുള്ള മേഖലയിൽ നേരത്തെയും മാവോവാദി സാന്നിധ്യം ഉണ്ടായിരുന്നു. മാവോവാദികൾ പ്രദേശത്തെ വീടുകളിലെത്തി സാധനങ്ങൾ കൊണ്ടു പോവുകയും പോസ്റ്ററുകൾ ഒട്ടിക്കുകയും മറ്റും ചെയ്തിരുന്നു.


മാവോവാദികളുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്നുള്ള വിവരവും നേരത്തെ ലഭിച്ചിരുന്നു. തണ്ടർ ബോൾട്ട് ഹെലികോപ്റ്റർ ഉൾപ്പടെ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നെങ്കിലും മാവോവാദികളെ കണ്ടെത്താൻ സാധിച്ചില്ല.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം