ഓണ്‍ലൈന്‍ തട്ടിപ്പ് കുറുമാത്തൂർ പൊക്കുണ്ട് സ്വദേശിക്ക് 2,44,400 രൂപ നഷ്ടമായി

 



തളിപ്പറമ്പ്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ നടന്നുവരുമ്പോഴും പ്രബുദ്ധമലയാളിക്ക് ലക്ഷങ്ങള്‍ നഷ്ടമാവുന്നു.


ആളാരാണെന്ന്‌പോലുമറിയാത്ത തട്ടിപ്പുകാരന്റെ തന്ത്രത്തില്‍ കുടുങ്ങിയ കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിക്ക് 2,22,400 രൂപ നഷ്ടമായതായി പരാതി


പൊക്കുണ്ട് കൂനം റോഡിലെ പരേതനായ കെ.ടി.കൃഷ്ണന്‍ നമ്പ്യാരുടെ മകന്‍ തളിയില്‍ വീട്ടില്‍ ടി.വി.രാമചന്ദ്രനാണ് പണം നഷ്ടപ്പെട്ടത്.


കോമണ്‍ സര്‍വീസ് സെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യിച്ച് ഒക്ടോബര്‍ 10 ന് 1,74,000 രൂപയും 13 ന് 36,800 രൂപയും രാമചന്ദ്രന്റെ കുറുമാത്തൂര്‍ കേരളാ ഗ്രാമീണ്‍ ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തുെവന്നാണ് പരാതി.


തളിപ്പറമ്പ് പോലീസ് അജ്ഞാതനായ ആള്‍ക്കെതിരെ കേസെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.