പഴയങ്ങാടി : മലിനജലം പുഴയിലേക്ക് ഒഴുക്കിയ സ്ഥാപനത്തിന് 25000 രൂപ പിഴ



 ശുചിത്വ മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് ചെറുകുന്ന് താവത്തു പ്രവർത്തിക്കുന്ന യുബാങ് ഫർണിച്ചർ എന്ന സ്ഥാപനത്തിന് 25000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിലെ വാഷ്ബേസിൻ, ശുചി മുറി എന്നിവിടങ്ങളിലെ മലിനജലം നേരിട്ട് പുഴയിലേക്ക് ഒഴുക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തി നടപടിയെടുക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകിയത്. കൂടാതെ അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് 

ചെറുകുന്ന് താവത്ത് പ്രവർത്തിക്കുന്ന ചെറുകുന്ന് സർവീസ് കോപ്പറേറ്റീവ് ബാങ്ക്, സുസുക്കി സർവീസ് സെന്റർ, ശ്രീ കൂർമ്പ ഊട്ടുപുര തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയും പിഴ ചുമത്തി നടപടി സ്വീകരിക്കുന്നതിന് ജില്ലാ എൻഫോസ്മെന്റ് സ്‌ക്വാഡ് ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി.ടീം ലീഡർ സുമേഷ് എം വി , എൻഫോഴ്സ്മെന്റ് ഓഫീസർ സിറാജുദ്ധീൻ കെ, നിതിൻ വത്സലൻ, തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം