കണ്ണൂർ : എൻഫോഴ്സ്മെന്റ് പരിശോധന; സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

 



      ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷൻ ചേലോറ സോൺ പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യ സംസ്കരണസംവിധാനങ്ങൾ ഒരുക്കാത്തതിന് രണ്ട് സ്ഥാപനങ്ങൾക്ക് 25000 രൂപ വീതം പിഴ ചുമത്തി. ഏച്ചൂർ മാച്ചേരി അമ്പാടി എന്റർപ്രൈസസ്, വട്ടപ്പൊയിൽ ഡയമണ്ട് ഇന്റർലോക്സ് എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷേന് നിർദ്ദേശം നൽകിയത്. രണ്ട് സ്ഥാപനങ്ങളിലും ജൈവ അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതിനായി തരം തിരിക്കാതെ കൂടിയിട്ട നിലയിലായിരുന്നു സ്ക്വാഡ് കണ്ടെത്തിയത്. അമ്പാടി എന്റർപ്രൈസസിൽ നിന്നും ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ സംസ്കരണത്തിനായി നൽകിയിരുന്നില്ല. പരിശോധനയ്ക്ക് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ടീം അംഗം ഷെരികുൾ അൻസാർ, പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് എഫ്. എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം