സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ.





തിരുവനന്തപുരം സിനിമ-സീരിയൽ നടി രഞ്ജുഷ മേനോൻ (35) വീടിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.


വർഷങ്ങളായി ഭർത്താവും കുട്ടികളുമായി ഫ്ളാറ്റിൽ വാടകയ്ക്ക് താമസിക്കുക ആയിരുന്നു. മരണ കാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.



മേരിക്കുണ്ടൊരു കുഞ്ഞാട്, സിറ്റി ഓഫ് ഗോഡ് തുടങ്ങിയ സിനിമകളിൽ വേഷം ചെയ്തിട്ടുണ്ട്. സൂര്യ ടിവിയിൽ ആനന്ദരാഗം, കൗമുദിയിലെ വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ച് കൊണ്ടിരിക്കുക ആയിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം