മലയോരഹൈവേയിൽ ചരക്കുലോറി 20 അടി കൊക്കയിലേക്ക് മറിഞ്ഞു. - രണ്ടു പേർക്ക് പരിക്ക്.

 



നടുവിൽ 

 മലയോരഹൈവേയിൽ നടുവിൽ-താവുന്ന് കാര്യാട്ട് വളവിൽ ചരക്കുലോറി കൊക്കയിലേക്ക് മറിഞ്ഞു.

 ഡ്രൈവർക്കും കൂടെയുണ്ടായിരുന്ന ആൾക്കും സാരമായി പരിക്കേറ്റു. 

ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.

 കരുവഞ്ചാലിലെ മൊത്തവിതരണ വ്യാപാരകേന്ദ്രത്തിലേക്ക് ഐസ്‌ക്രീം നിർമാണ സാധനങ്ങളുമായി വന്ന ലോറിയാണ് കൊടുംവളവിലെ റബ്ബർ തോട്ടത്തിലേക്ക് പതിച്ചത്. 

റോഡിൽനിന്ന് 20 അടിയിലധികം താഴ്ചയിലേക്ക് വീണ് വണ്ടി മുന്നോട്ടോടുകയും റബ്ബർമരങ്ങൾക്കിടയിൽ തങ്ങിനിൽക്കുകയും ചെയ്യുകയായിരുന്നു.

രണ്ട് റബ്ബർമരങ്ങളും ഇടിയുടെ ആഘാതത്തിൽ നിലംപൊത്തി. ലോറി ഏതാണ്ട് തകർന്ന നിലയിലാണ്.



റോഡരികിലെ സുരക്ഷാമതിലും തകർത്താണ് ലോറി മുന്നോട്ടുപോയത്.


 ഇതേവളവിലുണ്ടാകുന്ന മൂന്നാമത്തെ വലിയ അപകടമാണിത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.