ബ്ലോക്ക് തല കേരളോത്സവം; കല്ല്യാശ്ശേരി പഞ്ചായത്ത് ജേതാക്കൾ
ആവേശകരമായ ഫൈനൽ മത്സരത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തിനെ 3 റൺസിന് പരാജയപ്പെടുത്തി
കല്ല്യാശ്ശേരി ബ്ലോക്ക് തല കേരളോത്സവം 2023, ക്രിക്കറ്റ് മത്സരത്തിൽ കല്ല്യാശ്ശേരി പഞ്ചായത്ത് ജേതാക്കളായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തിനെ 3 റൺസിന് പരാജയപ്പെടുത്തിയാണ് കല്ല്യാശ്ശേരി ജേതാക്കളായത്.
വിജയികൾക്ക് നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നികേത് നാറാത്ത് തുടങ്ങിയവർ ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വാർഡ് മെമ്പർമാരായ എ ശരത്, മുഹമ്മദലി ആറാംപീടിക, വി ഇ ഒ മാരായ കുഞ്ഞു മോൻ,ലേഖ,റനിൽ യൂത്ത് കോഡിനേറ്റർ അമൽ സന്തോഷ്, എസ് സി പ്രമോട്ടർ നിമിഷ, ജംഷീർ, മുഹമ്മദ് കുഞ്ഞി, ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു..
.jpg)
Comments
Post a Comment