പാപ്പിനിശ്ശേരി : ഫലസ്തീൻ : ഐക്യദാർഡ്യവും പ്രാർത്ഥനയും വ്യാപിപ്പിക്കുക





ഫലസ്തീൻ : ഐക്യദാർഡ്യവും പ്രാർത്ഥനയും വ്യാപിപ്പിക്കുക

പാപ്പിനിശ്ശേരി : മുഴുവൻ മനുഷ്യാവകാശ തത്വങ്ങളും കാരുണ്യ ബോധവും കാറ്റിൽ പരത്തി ഫലസ്തീനികളെ കിരാതമായി കൊന്നൊടുക്കുന്ന ഇസ്റായിൽ കാട്ടാളത്വത്തിനെതിരെ പൊരുതുന്ന ഫലസ്തീനികൾക്ക് ഐക്യ ദാർഡ്യവും പ്രാർത്ഥനയും നിർവഹിക്കാൻ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്ന് പാപ്പിനിശ്ശേരി ഐക്യദാർഡ്യ സദസ്സ് ആഹ്വാനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാപ്പിനിശേരി യൂണിറ്റ് സംഘടിപ്പിച്ച ഐക്യദാർഡ്യ സദസ്സിൽ പി.സി മുനീർ പ്രഭാഷണം നടത്തി. 

പതിറ്റാണ്ടുകളായി നിരന്തരം വേട്ടയാടപ്പെടുന്ന ഒരു ജനത ജന്മനാടിന് വേണ്ടി നടത്തിയ ചെറുത്ത് നിൽപ്പിനെ ഭീകരവാദമായി ചിത്രീകരിക്കുന്നവർ ഫലസ്തീന്റെ ചരിത്രമറിയാത്തവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘടനാപരവും മതപരവുമായ അഭിപ്രായ വ്യത്യാസങ്ങളെ മാറ്റി വെച്ച് ഫലസ്തീൻ സ്വാതന്ത്ര്യ സമരത്തെ പിന്തുണക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കെ.കെ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.