പഴയങ്ങാടി: സമസ്ത ഉമറാക്കളിൽ പ്രമുഖനായ കെ അബ്ബാസ് ഹാജി പുതിയങ്ങാടി നിര്യാതനായി.

 


പഴയങ്ങാടി: സമസ്ത ഉമറാക്കളിൽ പ്രമുഖനും മുസ്‌ലിംലീഗ് നേതാവും ഏറെക്കാലം പുതിയങ്ങാടി ജമാഅത്ത് ഹയര്‍സെക്കന്ററി സ്കൂള്‍ കമ്മിറ്റി ചെയര്‍മാനും മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റും മാടായി മഞ്ഞരവളപ്പ് യാസീന്‍ പള്ളി കമ്മിറ്റി സ്ഥാപക പ്രസിഡന്റും പുതിയങ്ങാടി കടപ്പുറം ഭണ്ഡാര കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ അബ്ബാസ് ഹാജി (89).നിര്യാതനായി. മുസ്‌ലിംലീഗ് വാര്‍ഡ്, മേഖലാ പ്രസിഡന്റ് പദവിയും മാടായി പഞ്ചായത്ത് ഭാരവാഹിത്വവും വഹിച്ചിരുന്നു. മത്സ്യ കയറ്റുമതി വ്യാപാരിയായിരുന്ന ഇദ്ദേഹം മത-സാമൂഹ്യ-രാഷ്ട്രീയ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയനായിരുന്നു. മയ്യിത്ത് ചൊവ്വാഴ്ച (നാളെ) രാവിലെ ഒമ്പതിന് മാടായി യാസീന്‍ പള്ളിയില്‍ ഖബറടക്കും.

 ഇ.കെ കുഞ്ഞാമിനയാണ് ഭാര്യ.

മക്കൾ: മുഹമ്മദ്‌കുഞ്ഞി, ഷുക്കൂർ, സുഹറാബി, അബ്ദുൽ സലാം, മറിയംബി,

പരേതയായ ഖദീജ. 

 മരുമക്കൾ: ശാദുലി, അബ്ദുല്‍ കരീം, ജലീൽ, മറിയം, മുനീറ, ഷാഹിന.

 സഹോദരങ്ങള്‍: അബ്ദുൾറഹിമാൻ, പരേതരായ അബ്ദുല്ല, അഹമ്മദ്, അബ്ദുൽ അബ്ദുല്‍ സലാം, ആയിഷ, മറിയം,

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..