ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി

 




പത്തനംതിട്ട: മല്ലപ്പള്ളി കുന്നന്താനത്ത് ഭാര്യയെ ഭര്‍ത്താവ് വീട്ടിലെത്തി കൊലപ്പെടുത്തി. പിന്നാലെ ഭര്‍ത്താവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. കുന്നന്താനം സ്മിത ഭവനില്‍ ശ്രീജ ജി.മേനോന്‍(38) ഭര്‍ത്താവ് വട്ടശ്ശേരിയില്‍ വേണുക്കുട്ടന്‍ നായര്‍(48) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം വേണുക്കുട്ടന്‍ നായര്‍ സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കിയതാണെന്നാണ് സംശയം.

വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ ശ്രീജയുടെ വീട്ടിലായിരുന്നു ദാരുണമായ സംഭവം. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് എട്ടുമാസമായി ദമ്പതിമാര്‍ വേര്‍പിരിഞ്ഞാണ് താമസം. വേണുവിന് ഗള്‍ഫിലായിരുന്നു ജോലി. ശ്രീജ തെങ്ങണയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ദമ്പതിമാര്‍ക്ക് ആറാംക്ലാസില്‍ പഠിക്കുന്ന ഒരു മകളുണ്ട്.



വ്യാഴാഴ്ച രാവിലെ ഭാര്യയുടെ വീട്ടിലെത്തിയ വേണു ശ്രീജയെ ക്രൂരമായി ആക്രമിച്ചെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴുത്തിലും വയറിലും മുറിവേറ്റനിലയിലാണ് വേണുവിനെയും മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ ആക്രമിച്ചശേഷം ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ച് ജീവനൊടുക്കിയതാണെന്നാണ്‌ പ്രാഥമിക സംശയം. എന്നാല്‍, പോലീസ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയിട്ടില്ല. സംഭവത്തില്‍ കീഴ് വായ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.