കാസർകോട് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ തിരഞ്ഞ് റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു




കാസർകോട് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ഫോൺ


തിരഞ്ഞ് റെയിൽ പാളത്തിലൂടെ നടക്കുമ്പോൾ യുവാവ് തീവണ്ടിയിടിച്ച് മരിച്ചു. കാസർകോട് ചെർക്കള തായൽ ഹൗസിലെ മുഹമ്മദ്-ഹസീന ദമ്പതികളുടെ മകൻ അബ്ദുൾ ബാസിദ് (21) ആണ് മരിച്ചത്.


സുന്നി ബാലവേദി ജില്ലാ വൈസ് പ്രസിഡന്റും എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റുമാണ്. ചാലക്കുടിക്കും കല്ലേറ്റുങ്കരയ്ക്കും ഇടയിലെ ആളൂർ മേൽപ്പാലത്തിന് തെക്ക് ഇന്നലെ രാവിലെയാണ്


അപകടം.


തെറിച്ചു വീണ ബാസിദിനെ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ കൂട്ടുകാരായ ആബിദ്, ഉബൈസ്, നെയ്മുദ്ദീൻ, ഷബാഹ് എന്നിവർ കൂടെ ഉണ്ടായിരുന്നു. അഞ്ച് പേരും കാസർകോട് ചെറക്കുളം ജി എച്ച് എസ് എസിൽ ഒരുമിച്ചു പഠിച്ചതാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.