ചെറുപുഴ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ടയർ ഓട്ടത്തിന് ഇടയിൽ ഊരിത്തെറിച്ചു.

 



 രാജഗിരി- ചെറുപുഴ-പയ്യന്നൂർ റോഡിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ ആണ് അപകടം ഉണ്ടായത്. ഡ്രൈവറുടെ വശത്തെ മുൻഭാഗത്തെ ടയറാണ് ഊരിപ്പോയത്.


ടയർ റോഡരികിൽ വീണതോടെ ബസ് റോഡിന് നടുക്ക് മുൻവശം കുത്തി നിന്നു. പതിനാല് വർഷം പഴക്കമുള്ള ബസാണ്. 2009-ലാണ് ബസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടയർ പിടിപ്പിച്ചിരുന്ന ഭാഗങ്ങളും താഴെ വീണ് കിടക്കുന്നുണ്ട്.


കയറ്റം കയറുന്നതിന് ഇടയിലായതിനാൽ ബസിന് വേഗം കുറവായിരുന്നു. അതിനാൽ വൻ അപകടം ഒഴിവായി. ഇവിടെ റോഡിന്റെ മറുഭാഗത്ത് വലിയ താഴ്ചയാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.