കണ്ണൂർ : സീനിയർജേർണലിസ്​റ്റ്​​ സമ്മേളനം: എടക്കാട്​ ലക്ഷ്​മണനെയും ഉബൈദുല്ലയെയും ആദരിച്ചു ​





സീനിയർജേർണലിസ്​റ്റ്​​ സമ്മേളനം: 

എടക്കാട്​ ലക്ഷ്​മണനെയും ഉബൈദുല്ലയെയും ആദരിച്ചു

കണ്ണൂർ: നവമ്പർ മൂന്ന്​ മുതൽ അഞ്ച്​ വരെ കണ്ണൂരിൽ നടക്കുന്ന സീനിയർ ജേർണലിസ്​റ്റ്​ ഫോറം സംസ്​ഥാന ​സമ്മേളനത്തി​െൻറ ഭാഗമായി ഫോറം അംഗങ്ങളായി വിശ്രമത്തിൽ കഴിയുന്ന സീനിയർ ജേർണലിസ്​റ്റുകളായ എടക്കാട്​ ലക്ഷ്​മണനെയും, കെ.ഉബൈദുല്ലയെയും അവരുടെ വീട്​ സന്ദർശിച്ച്​ ആദരിച്ചു. ഉബൈദുല്ലക്കുള്ള ഫോറം ആദരഫലകം സമ്മേളന സ്വാഗത സംഘം വർക്കിങ്ങ് ചെയർമാൻ പി.ഗോപി കൈമാറി. എടക്കാട്​ ലക്ഷ്​മണനെ സമ്മേളന ജനറൽ കൺവീനർ കെ. വിനോദ്​ചന്ദ്രൻ പൊന്നാട അണിയിച്ചു. ആദരവ്​ സ്വീകരിക്കാൻ രണ്ട്​ പേരുടെയും പത്​തിമാരും ഒരുമിച്ചു ചേർന്നു. പഴയകാല മാധ്യമ​പ്രവർത്തനത്തി​െൻറ​ പൊള്ളുന്ന അനുഭവങ്ങൾ പങ്ക്​വെക്കുന്ന വികാരപരമായ ആശയവിനിമയ കൂടിക്കഴ്​ചയായി ചടങ്ങ്​ മാറി.

തലശ്ശേരി സ്വദേശിയായ ഉ​ബൈദുല്ല ചന്ദ്രികയിലും പിന്നീട്​ മലയാള മനോരമയിലും മാധ്യമ പരിശീലന വിഭാഗം തലവനായി വിരമിക്കുകയായിരുന്നു. റേഡിയോ പ്രഭാഷണങ്ങളിലും അദ്ദേഹം അറിയപ്പെട്ടു. കോഴിക്കോട്​ പ്രസ്​ക്ലബ്ബി​െൻറ പ്രസിഡൻറായും പ്രവർത്തിച്ചിരുന്നു. എടക്കാട്​ ​ലക്ഷ്​മണൻ മാധ്യമത്തി​െൻറ തലശ്ശേരി, കണ്ണൂർ ബ്യൂറൊവിലും പിന്നീട്​ മലയാള മനോരമയിലും വീക്ഷണത്തിലും സേവനം ചെയ്​ത ശേഷമാണ്​ വിരമിച്ചത്​.

ആദരവ്​ ചടങ്ങിൽ ഫോറം ജില്ലാ പ്രസിഡൻറ്​ ഹരിശങ്കർ, ട്രഷറർ സി.കെ.എ.ജബ്ബാർ, ജില്ലാ ജോയിൻറ്​ സെക്രട്ടറി രാജ്​കുമാർ ചാല, കമ്മിറ്റി അംഗങ്ങളായ എ.ദാമോദരൻ, ഒ.ഉസ്​മാൻ, എം.വി.രവീന്ദ്രൻ, എന്നിവർ പ​ങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.