അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു.

 


ചിറക്കൽ: ഡിസമ്പർ മൂന്ന് മുതൽ പതിനാല് വരെ ചിറക്കൽ സോമേശ്വരി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം നിർവ്വഹണ സമിതി ഓഫീസിന്റെ ഉദ്ഘാടനം കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ നിർവ്വഹിച്ചു. സംഘാട സമിതി വർക്കിംഗ് ചെയർമാൻ രവീന്ദ്രനാഥ് ചേലേരി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സുരേഷ് കുമാർ , അച്ച്യുതൻ നമ്പാർ, എന്നിവർ ആശംസ അർപ്പിച്ചു. ജനറൽ കൺവീനൽ കെ.വി.മുരളീ മോഹൻ സ്വാഗതവും, ചിറക്കൽ കോവിലകം സി കെ സുരേഷ്‌ വർമ്മ നന്ദിയും പറഞ്ഞു. കാട്ടാമ്പള്ളി റോഡിൽ പുഴാതി എ.വി.സെന്ററിലാണ് നിർവ്വഹണ സമിതി ഓഫീസ് പ്രവർത്തിക്കുന്നത്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം