കണ്ണൂർ : കെ.കെ.മുഹമ്മദിന് സീനിയർ ജേർണലിസ്റ്റ് സമ്മേളന ആദരം സമർപ്പിച്ചു.

 


കണ്ണൂർ: ചന്ദ്രിക പത്രാധിപ സമിതി അംഗമായി വിരമിച്ച് പാനൂരിലെ വീട്ടിൽ വിശ്രമിക്കുന്ന സീനിയർ ജേർണലിസ്റ്റ് ഫോറം അംഗം കെ.കെ. മുഹമ്മദിന് സംസ്ഥാന സമ്മേളനത്തിന്റെ ആദരവ് സമർപ്പിച്ചു. പാനൂർ മത്തിപ്പറമ്പിലെ വീട്ടിൽ വെച്ച് സമ്മേളന സംഘാടക സമിതി വർക്കിങ് ചെയർമാൻ പി. ഗോപിയും ജനറൽ കൺവീനർ വിനോദ് ചന്ദ്രനും ചേർന്ന് പൊന്നാടയണിയിച്ച് ബഹുമതി ഫലകം കൈമാറി. മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന കെ.കെ ആദരിക്കുന്നതറിഞ്ഞ് നാട്ടിലെ പൗരപ്രമുഖരായ നിരവധി പേർ എത്തിച്ചേർന്നിരുന്നു. 

ആദരിക്കൽ ചടങ്ങിൽ ഫോറം ജില്ലാ പ്രസിഡന്റ് ഹരിശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി.കെ.എ. ജബ്ബാർ, വൈസ് പ്രസിഡന്റ് ധനജ്ഞയൻ, ജോയിന്റ് സെക്രട്ടറി രാജ്കുമാർ ചാല, ഡോ. എൻ.എ മുഹമ്മദ് റഫീഖ്, എൻ.എ. ഇസ്മായിൽ , ഇ.എ. നാസർ,കെ. കുഞ്ഞിമൂസ, ടി.ടി. ഫാറൂഖ് ഹാജി,നൗഷാദ് അണിയാരം തുടങ്ങിയവർ സംസാരിച്ചു. കെ.കെ.യുടെ മകൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

എടക്കാട് ലക്ഷ്മമണൻ , കെ. ഉബൈദുല്ല എന്നിവരെയും കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.