പിലാത്തറ : ധീരന്‍ ശ്രീനിവാസന് നാടിന്റെ ആദരവ്, മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഷാളണിയിച്ചു.





ധീരന്‍ ശ്രീനിവാസന് നാടിന്റെ ആദരവ്, മുന്‍ എം.എല്‍.എ ടി.വി.രാജേഷ് ഷാളണിയിച്ചു.



പിലാത്തറ: ധീരന്‍ ശ്രീനിവാസന് നാട്ടുകാരുടെ ആദരവ്. വിളയാങ്കോട് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ബസിന് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപിടിച്ചപ്പോല്‍ സ്വന്തം ജീവന്‍പോലും അവഗണിച്ച് അതിസാഹസികമായി തീ കെടുത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസനെയാണ് നാട് ആദരിച്ചത്.



സി.പി.എം സംസ്ഥാനകമ്മറ്റി അംഗവും മുന്‍ എം.എല്‍.എയുമായ ടി.വി.രാജേഷ് ഷാളണിയിച്ച് ആദരിച്ചു.


മാടായി ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, ഓട്ടോ തൊഴിലാളിയൂണിയന്‍ (സി.ഐ.ടി.യു) നേതാവ് മനോജ് കൈപ്രത്ത്, സി.വി.കൃഷ്ണന്‍, വിജയന്‍, രവി, കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.


തിങ്കളാഴ്ച രാവിലെ 8.45 ന് പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് നിറയെ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിനാണ് ഷോര്‍ട്ട് സര്‍ക്കൂട്ടില്‍ ഡൈവറുടെ കാബിനു സമീപം വിളയാങ്കോട് സ്റ്റോപ്പില്‍ വെച്ച് തീപിടിച്ചത്.


നിലവിളികളോടെ ചിതറിയോടുന്ന യാത്രക്കാര്‍ക്കിടയില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിനി ബസ്സിനടിയിലേക്ക് വീണ് കിടക്കുന്നത് പ്രദേശത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടു.



അപ്പോയേക്കും കടുത്ത ചൂടില്‍ സീസല്‍ പൈപ്പ് ഉരുകി ബസ്സിനടിയില്‍ തീകത്താന്‍ തുടങ്ങിയിരുന്നു.


ഓട്ടോമൊബൈല്‍ രംഗത്ത് ദീര്‍ഘകാലപരിചയ സമ്പന്നതയുള്ള ഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസന്‍ റോഡരികില്‍ നിന്ന് കിട്ടിയ പഴന്തുണിയുമാമായി ബസിനടിയിലേക്ക് നുഴഞ്ഞുകയറി തീയണച്ചത് വന്‍ അപകടം ഒഴിവാക്കി.



അവസോരചിതമായ ഇടപെടല്‍ കുട്ടിയെ പരിക്കേല്‍ക്കാതെ രക്ഷിക്കുന്നതിനും, ബസ്സിനു തീപടര്‍ന്നു വന്‍ നാശനഷ്ടം ഒഴിവാക്കുന്നതിനും സാധിച്ചു. നാട്ടുകാരും തൊഴിലാളികളും ശ്രീനിവാസനെ അനുമോദിച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.