കൊളച്ചേരി : കൊല്ലപ്പെട്ടത് പെരുമാച്ചേരി തൈലവളപ്പിലെ വി കെ പ്രസന്ന





 പയ്യന്നൂർ : - പെരിങ്ങോം കങ്കോലിയിൽ ഭർത്താവ്


ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. പെരുമാച്ചേരി തൈലവളപ്പിലെ വി കെ പ്രസന്നയാണ് (38) കൊല്ലപ്പെട്ടത്.


ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കാങ്കോലിലെ ബൊമ്മരടി കോളനിയിലെ വീട്ടിൽ വച്ചാണ് സംഭവം. സംഭവത്തിനു ശേഷം ഭർത്താവ് ഷാജി(40) പയ്യന്നൂർ പോലിസിൽ കീഴടങ്ങി.ഭാര്യയുമായി തർക്കത്തിലായിരുന്ന ഷാജി കത്തി കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു. സമീപവാസികൾ ശബ്ദം കേട്ട് എത്തിയപ്പോൾ നിലത്ത് വെട്ടേറ്റ നിലയിൽ യുവതിയെ കാണുകയായിരുന്നു.


വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ് കങ്കോലിയിൽ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും. ഈ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.


പെരുമാച്ചേരി തൈല വളപ്പിലെ വെള്ളുവക്കുടിയിലെ പരേതനായ കുഞ്ഞിരാമൻ - ജാനകി ദമ്പതികളുടെ മകളാണ് പ്രസന്ന

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.