സന്തോഷ് ട്രോഫി: കേരളത്തിന്റെ ഗോൾവല കാക്കാൻ ചെറുകുന്ന് സ്വദേശി




കണ്ണൂർ : സന്തോഷ് ട്രോഫി കേരള ടീം ക്യാപ്‌റ്റനും ഗോൾകീപ്പറുമായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി മിഥുൻ മുരളീധരന് ശേഷം ഗോൾവല കാക്കാൻ കണ്ണൂരിൽനിന്ന് മറ്റൊരു താരം. കേരളടീമിന്റെ ഗോൾകീപ്പറായി ചെറുകുന്ന് സ്വദേശി സിദ്ധാർഥ്‌ രാജീവൻ നായരാണ് ഇത്തവണ ടീമിൽ ഇടംനേടിയത്.


നിലവിൽ കേരള യുണൈറ്റഡ് എഫ്.സി.യുടെ കളിക്കാരാണ്. മുൻ ദേശീയതാരം കെ.ടി. രഞ്ജിത്തിന്റെ ഇരിണാവിലെ ഫുട്‌ബോൾ അക്കാദമിയിലാണ് അഞ്ചുവർഷമായി സിദ്ധാർഥ്‌ പരിശീലിക്കുന്നത്. ആദ്യമായി മത്സരിക്കാൻ ഇറങ്ങിയത് കാനന്നൂർ സ്പോർട്‌സ് അക്കാദമിക്ക് വേണ്ടിയാണ്. കോഴിക്കോട് ഫാറൂഖ് കോളേജ്, ചർച്ചിൽ ബ്രദേഴ്‌സ് ഗോവ, എച്ച്.എ.എൽ. ബാംഗ്ലൂർ എന്നിവയ്ക്ക് വേണ്ടിയും കളിച്ചു. ഗോവയിൽ 11-ന് ഗുജറാത്തുമായാണ് ടീമിന്റെ ആദ്യമത്സരം.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.