ഗാന്ധി ജയന്തിയുടെ ഭാഗമായി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പമ്പ് വെസ്റ്റ് യൂണിറ്റ് തളിപ്പറമ്പ് ബി.ഇ.എം ൽ പി സ്കൂളിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
ഗാന്ധി ജയന്തിയുടെ ഭാഗമായി ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തളിപ്പമ്പ് വെസ്റ്റ് യൂണിറ്റ് തളിപ്പറമ്പ് ബി.ഇ.എം ൽ പി സ്കൂളിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി കുട്ടികൾക്ക് ഓൺ ലൈൻ പ്രസംഗമൽസരവും വിജയി കൾക്കുള്ള സമ്മാനദാനവും പായസ ദാനവും നടത്തി. യൂണിറ്റ് പ്രസിഡന്റ് ഹരി കീഴാറ്റൂരിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ഉണ്ണി കൂവോട് ഉൽഘാടനം നിർവഹിച്ചു ആശംസകളർപ്പിച്ചു കൊണ്ട് അനുശാന്ത് ( യൂണിറ്റ് സെക്രട്ടറി | രഞ്ജിത്ത് ആർ.കെ (മേഖല ട്രഷറർ) വിനീഷ് കുമാർ (ജില്ലാ കമ്മിറ്റി) ആൽവിൻ ജോയി ആർ (അധ്യാപകൻ) എന്നിവർ സംസാരിച്ചു. ഹെഡ് ടീച്ചർ കൊച്ചുറാണി എം.എൻ സ്വാഗതവും യൂണിറ്റ് ട്രഷറർ ഉഷ ദിനേശൻ നന്ദിയും പറഞ്ഞു.

Comments
Post a Comment