ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം



ബസില്‍ നിന്ന് തെറിച്ചുവീണ് യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് നരിക്കുനി ഒടുപാറയില്‍ വാടയ്ക്ക് താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷയാണ് മരിച്ചത്. ബസിന്റെ വാതില്‍ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണം. ഇന്ന് രാവിലെ ഏഴുമണിയോടെ നരിക്കുനി ഇളയറ്റില്‍ റോഡില്‍ നെല്ലിയേരിത്താഴത്തായിരുന്നു അപകടം. താമരശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. വളവില്‍ വച്ചാണ് ഉഷ ബസില്‍ നിന്ന് വീണതും അപകടത്തില്‍പ്പെട്ടതും. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരണപ്പെടുകയായിരുന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..