വായനക്കൂട്ടം പുസ്തക ചർച്ച സംഘടിപ്പിച്ചു



മയ്യിൽ: കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി& സി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മയ്യിൽ ഈസ്റ്റ് വായനക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദു ബഷീറിൻ്റെ മതിലുകൾ എന്ന പുസ്തകത്തെ അധികരിച്ച് ചർച്ച സംഘടിപ്പിച്ചു.

ജ്യോതി.വി.കെ.യുടെ വീട്ടുമുറ്റത്തു ചേർന്ന ചർച്ചായോഗത്തിൽ മനില. പി.കെ. പുസ്തകാവതരണം നടത്തി. ജയിൽ മതിലിനപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം കാണാതെ ശബ്ദവീചികളിലൂടെ മാത്രം പരസ്പരം അറിയുന്ന രണ്ടു വ്യക്തികളുടെ അനുരാഗം കഥാനായകൻ്റെ ജയിൽ മോചനത്തോടെ മുറിഞ്ഞുപോകുന്ന കഥ പറയുന്ന ബഷീറിൻ്റെ സൃഷ്ടി അസാധാരണമായ വായനാനുഭവം നല്കുന്നതാണെന്നു് മനില പറഞ്ഞു.

തുടർന്നു നടന്ന ചർച്ചയിൽ കെ.കെ.ഭാസ്കരൻ, വിമല പി.കെ, യശോദ ടീച്ചർ, പി.കെ.ഗോപാലകൃഷണൻ, പി.കെ.പ്രഭാകരൻ, വിനോദിനി, വിമല.പി.കെ., വർഷ, കാവ്യ, ശ്രീലത, മീരജ, ജ്യോതി,ബിന്ദു എന്നിവർ പങ്കെടുത്തു.

ജ്യോതി.വി.കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓമന.സി.സി സ്വാഗതവും സജിത.കെ.നന്ദിയും പറഞ്ഞു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം