ചെറുകുന്ന്: താവം

 താവം റെയിൽപ്പാളത്തിൽ ചെങ്കല്ല് വെച്ചതായി കണ്ടെത്തി



ചെറുകുന്ന്: താവം റെയിൽപ്പാളത്തിൽ ചെങ്കല്ല് വെച്ചതായി കണ്ടെത്തി. ചെറുകുന്ന് താവം പള്ളിക്ക് സമീപത്തെ റെയിൽപ്പാളത്തിലാണ് വലിയ ചെങ്കല്ല് കണ്ടത്. തിങ്കളാഴ്ച പുലർച്ചെ 12.30-നായിരുന്നു സംഭവം. പതിവ്‌ പരിശോധനയ്ക്കിടെ റെയിൽവേ ട്രാക്ക്മാൻമാരുടെ ശ്രദ്ധയിൽ പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി. ജീവനക്കാർ ഉടൻ കല്ല് നീക്കി. റെയിൽവേ സംരക്ഷണസേനയും പോലീസ് നായയും സ്ഥത്തെത്തി.


ഈ വർഷം മൂന്നാം തവണയാണ് കണ്ണൂർ പരിധിയിൽ പാളത്തിൽ കല്ല് കണ്ടെത്തുന്നത്. കണ്ണൂർ സൗത്ത്, കല്യാശ്ശേരി എന്നിവിടങ്ങളിലാണ് ഇതിന്‌ മുൻപ്‌ അജ്ഞാതർ കല്ല്‌ വെച്ചത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.