അഴീക്കോട് നിയോജക മണ്ഡലത്തിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച അവസ്ഥാ പഠന റിപ്പോർട്ട് പ്രകശനം ചെയ്തു



അഴീക്കോട് നിയോജക മണ്ഡലത്തിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളെ സംബന്ധിച്ച അവസ്ഥാ പഠന റിപ്പോർട്ട് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വെച്ച് ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി ഡി.ഡി എജ്യുക്കേഷൻ ശശീന്ദ്രവ്യാസ.വി.എയ്ക്ക് നൽകി പ്രകാശനം ചെയ്തു. മണ്ഡലത്തിലെ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള വിദ്യാലയങ്ങളുട നിലവിലെ ഗുണനിലവാരം പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഡയറ്റ് പാലയാടിനെ ഏൽപ്പിച്ചു. മണ്ഡലത്തിൽ വിദ്യാഭ്യാസ കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കി അതിനു ശേഷം വിഷയങ്ങളിൽ ഇടപ്പെടാമെന്ന് തീരുമാനിക്കുകയായിരുന്നു. 


പ്രകാശന ചടങ്ങിൽ എം.എൽ.എ കെ.വി സുമേഷ്, മുൻ എം.എൽ.എ എം.പ്രകാശൻ മാസ്റ്റർ, മുൻ എം.എൽ.എ ജെയിംസ് മാത്യു, കെ.പി ജയപാലൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ടി സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.അജീഷ്, പി.ശ്രുതി, കെ രമേശൻ, സുശീല, കൗൺസിലർ ടി.രവീന്ദ്രൻ, വിദ്യാഭ്യാസ ഓഫീസർമാരായ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം കോഡിനേറ്റർ പ്രദീപൻ.പി.വി, സുനിൽകുമാർ.കെ. DEO കണ്ണൂർ, വിനോദ് കുമാർ.കെ പ്രിൻസിപ്പാൾ ഡയറ്റ് കണ്ണൂർ, ബീന.കെ

ലക്ചറർ, ഡയറ്റ് കണ്ണൂർ എന്നിവർ പങ്കെടുത്തു.


റിപ്പോർട്ട് വെച്ച് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് മണ്ഡലതലത്തിൽ ശിൽപശാല സംഘടിപ്പിക്കും. ശിൽപശാലയിൽ ഭാവി പ്രവർത്തനങ്ങൾ തീരുമാനിക്കും.


റിപ്പോർട്ട് പ്രകാശനം ചെയ്ത ബഹു.വിദ്യാഭ്യാസ മന്ത്രി ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അറിയിച്ചു. മികച്ച റിപ്പോർട്ട് തയ്യാറാക്കിയ ഡയറ്റ് പാലയാടിന് എം.എൽ.എ പ്രത്യേകമായ അഭിനന്ദനം അറിയിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം