സർവകലാശാലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; എസ് എൻ കോളേജ് ജേതാക്കൾ
മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ വെച്ചു നടന്ന കണ്ണൂർ സർവകലാശാല ഇന്റർ കോളേജിയേറ്റ് പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ എസ് എൻ കോളേജ് ജേതാക്കളായി. പയ്യന്നൂർ കോളേജ് രണ്ടാം സ്ഥാനവും, സർ സയ്യിദ് കോളേജ് തളിപ്പറമ്പ, മാലിക് ദീനാർ കോളേജ് എന്നിവർ മുന്നും നാലും സ്ഥാനങ്ങളും സ്വന്തമാക്കി. വിജയികൾക്ക് ഡോ. സെബാസ്റ്റ്യൻ ജോർജ്, ഡോ. അനിൽ രാമചന്ദ്രൻ, ഡോ. ജോ ജോസഫ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ഡോ. കെ അജയകുമാർ, ഡോ. വിൽസൺ വി എ, ഡോ. അനൂപ് കെ വി, ഡോ. യാസിർ കെ എന്നിവർ പങ്കെടുത്തു.

Comments
Post a Comment