കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻ്റെ
ശ്രീ.അയ്യൻകാളി ടാലൻ്റ് സെർച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പിൻ്റെ ശ്രീ.അയ്യൻകാളി ടാലൻ്റ് സെർച്ച് സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. അപേക്ഷകൾ നവംബർ 30 നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ആഫീസിൽ ഹാജരാക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ.
1. ജാതി സർട്ടിഫിക്കറ്റ്
2. വരുമാന സർട്ടിഫിക്കറ്റ് (1 ലക്ഷം രൂപക്ക് മുകളിൽ അപേക്ഷിക്കാൻ അർഹരല്ല)
3. മുൻ വർഷത്തെ (ക്ലാസ് -4/ ക്ലാസ് - 7) മാർക്ക് ലിസ്റ്റ് HM സാക്ഷ്യപ്പെടുത്തിയത്.
4. കുട്ടിയുടെ ആധാർ കാർഡ് കോപ്പി
5. ബാങ്ക് പാസ്സ്‌ബുക്കിന്റെ കോപ്പി
6. കലാ കായിക മത്സരങ്ങളിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റ് (സ്കൂൾ HM സാക്ഷ്യപെടുത്തിയത് )....


Comments
Post a Comment