വളപട്ടണം സ്വർണക്കപ്പ് ഫുട്ബോൾ 
ടിക്കറ്റ് വില്പന ഉത്ഘാടനം.




നാല് വർഷത്തെ ഇടവേളക്കു ശേഷം 2023 ജനുവരി 26 മുതൽ വളപട്ടണം ടൌൺ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന എ.കെ.

കുഞ്ഞിമായൻ ഹാജി സ്മാരക സ്വർണക്കപ്പിനും ഒരു ലക്ഷം രൂപ ഷെർലോൺ പ്രൈസ് മണിക്കുമുള്ള 29 ാ മത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർന്മെന്റെ സീസൺടിക്കറ്റുവിപ്പന ഉത്ഘാടനം ക്ലബ്ബ് ഓടിറ്റൊറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സ്ഥലം എം.എൽ.എ കെ.വി.സുമേഷ് നിർവഹിച്ചു.

ആദ്യ ടിക്കറ്റ് കോറൽ ബിൽഡേഴ്‌സ് പ്രതിനിധി ഷമീർ എം.എൽ.എ യിൽനിന്നും സ്വികരിച്ചു.തുടർന്ന് വ്യാപാര വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരായ റാബി വുഡ്‌സ് കെ.പി.റഷീദ് ആന്തുർ, ഫൊർച്ച്യൂൺ പ്രതിനിധി നിസ്സാർ പുതിയതെരു,

സാംസൺ ഒ്പടികൽസിന്റെ ഭരത്കുമാർ കണ്ണൂർ,സുപ്രിം റോഡിവൈസ്‌ കെ.സി.സലിം വളപട്ടണം, അനിഗ്യാസ്സ് എൻ.കൃഷ്ണദാസ്, പുതിയതെരു,

വി.മുഹമ്മദ് ഹാഷിർ റിയൽ എസ്റ്റേറ്റ് വളപട്ടണം, 

ഷൗക്കത്ത് ഇല്ലിക്കൽ ട്രൈഡർസ് അഴിക്കോട്,ഓൾഡ് സ്ക്രാപ്പ് ഡീലർ മുരുകേശൻ വളപട്ടണം, സാലീസ് ഗ്രൂപ്പിൻെറ ഫസിഹ് സാദിക്ക് അഴീക്കൽ,മുരുകൻ റോഡ് വൈസിന്റെ ഹാഷിം.കെ.അഴിക്കൽ, അറേബ്യൻ സ്പോട്ട് മുസ്തഫ എ.മാങ്കടവ്, ഹുസ്ന സമീർ നായക്കൻ വളപട്ടണം,ലെ ബ്ലൂ ദുബൈക്ക് വേണ്ടി എൽ.വി.മുഹമ്മദ് വളപട്ടണം എന്നിവർ എം.എൽ.എ യിൽനിന്നും ടിക്കറ്റ് സ്വികരിച്ചു.ബ്രോഷർ പ്രകാശനം മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി.വമ്പൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുറഹിമാൻ ഹാജിക്ക് നൽകി നിർവഹിച്ചു.ടി.എഫ്.സി.സി.ടീമിനുള്ള യൂണിഫോം പ്രകാശനം പ്രവാസികമ്മീഷൻ അംഗം സുബൈർ.പി.കണ്ണൂർ ഫുട്ബോൾ കോച്ഛ് എളയടത്ത് ജോഹറിന് ചടങ്ങിൽ വച്ച് കൈമാറി.ക്ലബ്ബ് പ്രസിഡന്റ് ടി.വി.അബ്ദുൽ മജീദ് ഹാജി അധ്യക്ഷം വഹിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി.ഷക്കീൽ, എ.പി.സിദ്ദിക്ക്, കെ.പി.അബ്ദുൽ സലാം ഹാജി വി.കെ.ഉമ്മർ കുട്ടി അനീഷ്.പി.വി,

സിദ്ദിക്കുൽ അക്‌ബർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സിക്രട്ടറി എളയടത്ത് അഷ്‌റഫ് സ്വാഗതവും ഫൈനാൻസ് കമ്മിറ്റി ചേർമാൻ സി.അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??