കരിമ്പം ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും

 സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉച്ച ഭക്ഷണം വിതരണം ചെയ്തു 




നാഷണൽ സർവീസ് സ്കീം സർ സയ്യിദ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ

കരിമ്പം ഗവൺമെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത രോഗികൾക്കും കൂടെ നിൽക്കുന്നവർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു. ഒരു നേരത്തെ ആഹാരം നൽകാൻ കഴിയുക എന്ന വലിയ മനസ്സോടെ വളണ്ടിയർമാർ അവരവരുടെ വീടുകളിൽ നിന്നാണ് ഭക്ഷണം ഒരുക്കി കൊണ്ട് വന്നത്.നൂറോളം ഭക്ഷണ പൊതികൾ വിതരണം ചെയ്തു.സാമൂഹ്യ പ്രവർത്തനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യം വിദ്യാർത്ഥി സമൂഹത്തിൽ എത്തിക്കാൻ ഉതകുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരം എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഗവൺമെന്റ് ഹോസ്പിറ്റൽ സി എം ഒ ഡോക്ടർ രാഹുൽ കൃഷ്ണൻ പറഞ്ഞു.മുൻ പ്രോഗ്രാം ഓഫീസർ മുഹമ്മദ്‌ കട്ടിൽ അധ്യക്ഷകർമ്മം അലങ്കരിച്ചു. പ്രോഗ്രാം ഓഫീസർ ഷഫീഖ് ടി പി സ്വാഗതം പറഞ്ഞു.പരിപാടിയിൽ , നഴ്സിംഗ് സുപ്രണ്ടുമാരായ ആലിസ് മാത്യു, ലൗലി എബ്രഹാം,നഴ്സിംഗ് ഓഫീസർ കമറു സമാൻ ടി ടി ,അധ്യാപകരായ ഷരീഫ് ടി ഇ, സകരിയ കെ,സുഹൈൽ ടി, അബ്ദുൾ കബീർ ടി,സിറാജ് പി, അബ്ദുൾ നാഫി ടി പി വളണ്ടിയർമാരായ നിമ ഫാത്തിൻ , മുഹമ്മദ്‌ സഹൽ പി വി, ഹാനിയ കെ, സക്കിയ സൈനുദ്ധീൻ, പൂജ പ്രജിത്, അരുണിമ രാജീവൻ, നഫീസ നാഫിയ, റിഷാൽ കെ , അസ്ലഹ് പി എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം