പറശ്ശിനി മടപ്പുര പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് കൊടിയേറും




പറശ്ശിനിക്കടവ് : പറശ്ശിനി മുത്തപ്പൻ മടപ്പുര പുത്തരി തിരുവപ്പന മഹോത്സവത്തിന് ഡിസംബർ 2 ന് രാവിലെ 9.50 ഓടെ കൊടിയേറും. മാടമന ഇല്ലത്ത് തംബ്രാക്കളാണ് കൊടിയുയർത്തുക. ഉച്ചക്ക് 3 മണിക്ക് മലയിറക്കൽ ചടങ്ങോട് കൂടി കാഴ്ച വരവും ആരംഭിക്കും.


ആദ്യമായി കണ്ണൂർ തയ്യിൽ കുടുംബക്കാരുടെ കാഴ്ചവരവും തുടർന്ന് കോഴിക്കോട് വിവിധ ഭാഗത്തുള്ള പതിനഞ്ചോളം ഭജനസംഘത്തോടുകൂടിയ കാഴ്ചവരവും ഉണ്ടാക്കും. സന്ധ്യദീപത്തിനുശേഷം മുത്തപ്പൻ വെള്ളാട്ടം ആരംഭിക്കും.


രാത്രി 11 മണിക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടുകൂടി എഴുന്നെള്ളത്തിനായി മടപ്പുരയിൽനിന്നും കുന്നുമ്മൽ തറവാട്ടിലെക്ക് പുറപ്പെടും . 12 മണിയോടെ കരിമരുന്ന് പ്രയോഗത്തിന് കലശവുമായി തിരിച്ചെഴുന്നള്ളും. ഡിസംബർ 3 ന് പുലർച്ചെ 5.30 ന് പൂത്തരി തിരുവപ്പന ആരംഭിക്കും.


രാവിലെ 10 മണിയോടെ കൊടിയിറക്കം. ഉത്സവത്തോടനുബന്ധിച്ച് 5,6 തിയ്യതികളിൽ പ്രഗല്‍ഭ കലാകാരന്മാരെ ഉള്‍പ്പെടുത്തി കഥകളിയും അരങ്ങിലെത്തുമെന്നും ക്ഷേത്രം ഭരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. വിനോദ് കുമാർ, സുജിത്ത് കുമാർ, സജീവ്, സജിത്ത്, അജിതൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം