പോക്സോ കേസിൽ യുവാവിനെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു



കണ്ണൂർ : പോക്സോ കേസിൽ യുവാവിനെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു. 15 കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് മയ്യിൽ കൊളച്ചേരി മുക്കിലെ തൈവളപ്പിൽ ടിവി നിസാർ (40) നെ മയ്യിൽ പോലീസ് ഇന്ന് അറസ്റ്റ്‌ ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി നേരത്തെ മയ്യിൽ പോലീസ്‌ സ്റ്റേഷനിൽ നല്കിയ പരാതിയിൽ പോക്‌സോ നിയമ പ്രകാരം കേസ്‌ രജിസ്റ്റർചെയ്തിരുന്നു. പ്രതിക്കായുള്ള അന്വേഷണത്തിനിടയിൽ കുറുമാത്തൂർ പൊക്കുണ്ടിൽ വെച്ച്‌ ബുധനാഴ്ച വൈകിട്ട് മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. .അന്വേഷണ സംഘത്തിൽ പ്രിൻസിപ്പൽ എസ്ഐ മനു, അഡിഷണൽ എസ്ഐ ദിനേശൻ, എഎസ്ഐ മനു, സിവിൽ പോലീസ് ഓഫീസർമാരായ മുനീർ, റാസിം, പ്രണവ്, ബിപിൻ, പ്രദീഷ് എന്നിവരുമുണ്ടായിരുന്നു



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..