അർജന്റീന ഫാൻസ് നേതൃത്വത്തിൽ അപകടത്തിൽ പെട്ട് മംഗലാപുരം ആശുപത്രിയിൽ

 ചികിത്സാ സഹായധനം കൈമാറി





കുറ്റ്യാട്ടൂർ കോമക്കരിയിലെ അർജന്റീന ഫാൻസ് നേതൃത്വത്തിൽ അപകടത്തിൽ പെട്ട് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോമക്കരി സ്വദേശി വി അഖിലിന്റെ ചികിത്സാ സഹായ നിധിയിലേക്ക് സഹായധനം കൈമാറി. മധുസൂദനൻ മാസ്റ്റർ തുക ഏറ്റുവാങ്ങി.


അർജൻ്റീന ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ട് നിർമ്മിക്കുന്നതിന് സമാഹരിച്ച തുകയാണ് ചികിത്സാ സഹായധനമായി നൽകിയത്. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ്, കെ ശ്രീജിത്ത്‌, ഗിരിധരൻ, കെ മധു, കെ.വി ദിനേശൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.