മതസൗഹാർദ്ദത്തിൻ്റെ സന്ദേശവുമായി ളാവിൽ ശിവക്ഷേത്രം

തേർളായി ളാവിൽ ശിവക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ കമ്മിറ്റി യോഗത്തിൽ വാർഡ് മെമ്പർ മൂസാൻ കുട്ടി തേർളായി സംസാരിക്കുന്നു


കണ്ണൂർ.ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് ളാവിൽ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രം നിലവിൽ വളരെ ശോചനീയാവസ്ഥയിലാണ്. തേർളായി ദ്വീപിലെ ഉയർന്ന പ്രദേശമായ മോലോത്തും കുന്നിലുള്ള ഈ ക്ഷേത്രത്തിൻ്റെ പാരമ്പര്യ ഊരാളൻ കുറുമാത്തൂർ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടാണ്. ഈ ദ്വീപിലെ ജനങ്ങളിൽ 99% ൽ അധികം പേരും മുസ്ലീം മതവിശ്വാസികളാണ്. ഹിന്ദു മത വിശ്വാസികളുടെ 4 കുടുംബങ്ങൾ മാത്രമെ ഈ ദ്വീപിലുള്ളൂ.മാസങ്ങൾക്ക് മുൻപ് ഈ ക്ഷേത്രത്തിലേക്ക് ഗതാഗത സൗകര്യമൊരുക്കുവാൻ മുസ്ളീം ലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണം നടത്തിയിരുന്നു. ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണ പ്രവൃത്തിയിലും മുസ്ലീം സമുദായത്തിൽ ഉൾപ്പെട്ട പ്രദേശവാസികൾ പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.അങ്ങനെ ഈ ക്ഷേത്രവും തേർളായി ദ്വീപും മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും മതേതരത്വത്തിനും മഹനീയമായ ഒരു മാതൃകയാവുന്നു.പുനരുദ്ധാരണ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുവാനെത്തിയവർക്ക് ഇരിക്കുവാനുള്ള കസേരകളും ലഘുഭക്ഷണവും തേർളായി നൂറുൽ ഹുദാ ജുമാ മസ്ജിദിൽ നിന്നുമാണ് എത്തിച്ചത്. ക്ഷേത്ര പുനരുദ്ധാരണ കമ്മിറ്റിയുടെ ചെയർമാനായി എം.എം.നാരായണനേയും കൺവീനറായി പി. അമൃതനേയും ട്രഷററായി വി.എം.ഗിരീഷിനേയും തെരഞ്ഞെടുത്തു.



 രക്ഷാധികാരികളായി വി.പി.മോഹനൻ, കൊയ്യം ജനാർദ്ദനൻ, മൂസാൻ കുട്ടി തേർളായി, കെ.ജനാർദ്ദനൻ, പി.കെ.മധുസൂദനൻ, കെ.പി.ഹരി നമ്പൂതിരിപ്പാട് എന്നിവരെയും തിരഞ്ഞെടുത്തു. കൊയ്യം ജനാർദ്ദനൻ, രാജേഷ് കുറുമാത്തൂർ, മൂസാൻ കുട്ടി തേർളായി,.വിഎം.ഗിരീഷ് ( എക്സിക്യുട്ടീവ് ഓഫീസർ) കെ.പി.ഹരി നമ്പൂതിരിപ്പാട്, എൻ.പി.ഖാദർ, സുനീഷ്.കെ, വാസുദേവൻ നമ്പൂതിരി, പി.പ്രകാശൻ, സി.പ്രദീപൻ, ഇഫ്സു റഹിമാൻ എന്നിവർ സംസാരിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം