വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 1 മുതൽ       


           

കണ്ണാടിപറമ്പ് വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം 2023ജനുവരി 1 മുതൽ 8 വരെ തീയ്യതികളിൽ വൈവിദ്ധ്യമായ പരിപാടികളോടുകൂടി നടത്തപെടുന്നു. ജനുവരി 1ന് ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടത്തു ഇളയടത്തു ഈശ്വനൻ നമ്പൂതിരിപ്പാട് ഉത്സവകൊടിയേറ്റം നടത്തുന്നതോടുകൂടി 8 ദിവസം നീണ്ടുനിൽക്കുന്ന തിരുവപ്പന മഹോത്സവം ആരംഭിക്കും. എല്ലാ ദിവസവും ജനുവരി 5 ഒഴികെ വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരിക്കും. ജനുവരി 5 ന് രാവിലെ നാഗസ്ഥാനത്തു ബ്രഹ്മശ്രീ പാമ്പൻ മേക്കാട്ട് ഇല്ലത്തു വല്ലഭൻ നമ്പൂതിർപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നിവേദ്യവും പൂജയും നൂറും പാലും വൈകുന്നേരം സർപ്പബലിയും. ജനുവരി 7 ന് വൈകുന്നേരം മുത്തപ്പൻ വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം, രാത്രി 10മണിക്ക് മീനമൃത് എഴുന്നെള്ളത്ത്,തുടർന്ന് കളിക്കപ്പാട്ട്, കലശം വരവ് ജനുവരി 8 ന് പുലർച്ചെ 4മണിക്ക് ഗുളികൻ തിറ,5 മണിക്ക് തിരുവപ്പന വെള്ളാട്ടം, രാവിലെ 8 മണിക്ക് ഭാഗവതിയുടെ തിറ വൈകുന്നേരം ഉത്സവ കൊടിയിറക്കം.എല്ലാ ദിവസങ്ങളിലും കലാപരിപാടികളും അന്നദാനവും ഉണ്ടായിരിക്കും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം