ബാലൻ നമ്പ്യാരെ KS & AC അനുസ്മരിച്ചു



ഭാരതീയ നഗർ (കരിങ്കൽക്കുഴി):-  കഴിഞ്ഞ ദിവസം അന്തരിച്ച  എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനും പത്രപ്രവർത്തകനും പഴയ കാല നാടകനടനുമായ ബാലൻ നമ്പ്യാരെ അനുസ്മരിക്കുന്നതിനായി കെ.എസ്& എ.സി അനുസ്മരണ യോഗം സംഘടിപ്പിച്ചു.

നാട്ടിലും പ്രവാസ ജീവിതത്തിലും സജീവമായ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളിലേർപ്പെട്ട അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ സുഹൃത്തുക്കളും സഹപ്രവർത്തകരും പങ്കുവെച്ചു. കമ്പിൽ ജ്യോതി ആർട്സ് ക്ലബ്ബിൻ്റെ സ്ഥാപകരിലൊരാൾ, ദേശമിത്രം, മലയാളരാജ്യം, മാതൃഭൂമി, സുദർശനം തുടങ്ങിയ ആനുകാലികങ്ങളിലെ ലേഖകൻ. കുവൈറ്റ് മലയാളി സമാജത്തിൻ്റെ സംഘാടകൻ, കുവൈറ്റ് ടൈംസിലെ കോളമിസ്റ്റ് എന്നീ നിലകളിലെല്ലാമുള്ള അദ്ദേഹത്തിൻ്റെ കർമ്മമേഖലകൾ യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. വിപുലമായ വായനയുള്ള അദ്ദേഹം അവസാനകാലത്ത്എഴുത്തുകാരെക്കുറിച്ചുള്ള ജീവചരിത്രക്കുറിപ്പുകളിലൂടെ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായിരുന്നു.



 യോഗത്തിൽ പി.രവീന്ദ്രൻ അധ്യക്ഷനായി.വി.കൃഷ്ണൻ കരിങ്കൽക്കുഴി, കമ്പിൽ പി രാമചന്ദ്രൻ, ഒ.നാരായണൻ, ടി. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.വി.വി.ശ്രീനിവാസൻ സ്വാഗതവും ഭാസ്കരൻ പി നണിയൂർ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.