കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ചനിലയിൽ, കൊലപാതകമെന്ന് സംശയം, കാമുകൻ വിഷം കഴിച്ചു



മലപ്പുറം : മലപ്പുറത്ത് കൊലക്കേസ് പ്രതി മരിച്ചനിലയിൽ. കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെയായ സൗജത്തിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കാമുകനെ വിഷയം കഴിച്ച നിലയിലും കണ്ടെത്തി.


കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. ഇവരെ കൊലപ്പെടുത്തിയതാണെന്ന് സംശയം. ഭ‍ര്‍ത്താവിനെ കൊന്ന കേസിൽ ഇവ‍ര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??