ശ്രീകണ്ഠപുരം: സ്‌കൂളിലേക്ക് പുറപ്പെട്ട

 സ്‌കൂളിലേക്കുപോയ പെണ്‍കുട്ടിയെ കാണാതായി ; അന്വേഷണത്തിനിടെ തിരിച്ചെത്തി 



ശ്രീകണ്ഠപുരം: സ്‌കൂളിലേക്ക് പുറപ്പെട്ട വിദ്യാര്‍ഥിനിയെ കാണാതായത് പരിഭ്രാന്തി പരത്തി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, സുഹൃത്തായ കരിക്കോട്ടക്കരിയിലെ 19കാരനായ യുവാവിനൊപ്പം കറങ്ങാന്‍ പോയ പെണ്‍കുട്ടി തിരിച്ചെത്തി. ചെമ്പേരിയിലെ പ്ലസ്വണ്‍ വിദ്യാര്‍ഥിനിയെയാണ് തിങ്കളാഴ്ച കാണാതായത്. വാട്‌സ്ആപ് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പെണ്‍കുട്ടി പോയത്. സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടി ബസിറങ്ങിയതിന് ശേഷമാണ് യുവാവിന്റെ ബൈക്കില്‍ കയറിപ്പോയത്. സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ കുടിയാന്മല പൊലീസില്‍ പരാതി നല്‍കി. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ഇരുവരും വൈകീട്ടോടെ തിരിച്ചെത്തുകയായിരുന്നു.തുടര്‍ന്ന് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍, മുഴപ്പിലങ്ങാട് ഭാഗത്ത് ബൈക്കില്‍ കറങ്ങിയതായും താന്‍ സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നും മജിസ്‌ട്രേറ്റിന് പെ ണ്‍കുട്ടി മൊഴിനല്‍കിയതോടെ ഇരുവരെയും വിട്ടയച്ചു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.