കാട്ടാമ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത പതിനാല് സർക്കാർ

 ഇംഗ്ലീഷ് എൻറിച്ച്മെന്റ് പ്രോഗ്രാമിനു തുടക്കമായി.




കാട്ടാമ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ തിരഞ്ഞെടുത്ത പതിനാല് സർക്കാർ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ലേണിംഗ് എൻ റിച്ച്മെന്റ് പ്രോഗ്രാമിനു തുടക്കമായി. പാപ്പിനിശ്ശേരി ഉപജില്ലാ കേന്ദ്രമായ കാട്ടാമ്പള്ളിയിലെ പരിശീലനം കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ ശ്രീമതി.സി.കെ.ജിഷ നിർവ്വഹിച്ചു.വിദ്യാലയത്തിലെ 5, 6 ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ കമ്യൂണിക്കേറ്റ് ചെയ്യാൻ പ്രാപ്തമാക്കുന്ന പ്രത്യേക മൊഡ്യൂൾ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരിശീലിപ്പിച്ച ട്രെയിനർമാർ സ്കൂൾ സമയത്തിനു ശേഷം പ്രത്യേകം സെഷനുകൾ നടത്തുന്നു.കണ്ണൂർ ഡയറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് മോണിറ്റർ ചെയ്യും.ശ്രീമതി. രജനി ബേബി അധ്യക്ഷം വഹിച്ചു.ശ്രീമതി സുമീന പദ്ധതി വിശീകരിച്ചു.പ്രദീപ്കുമാർ, ശാലിനി, സുമീന എന്നിവർ ക്ലാസിന് നേതൃത്വം നൽകുന്നു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി മോളി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വത്സല എന്നിവർ പരിപാടി വീക്ഷിക്കാനെത്തി. ശ്രീ ഷാജി ആശംസയും പ്രധാനാധ്യാപകൻ സ്വാഗതവും, പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.



Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.