ചേലേരിയില്‍ എ യു പി സ്കൂളിൽ ഇനി സോക്കര്‍ വസന്തം 



ചേലരി: ലോകകപ്പിനൊപ്പം സോക്കര്‍ ആവേശം വാനോളമെത്തിച്ച് ചേലേരി എയുപി സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം. സ്‌കൂള്‍ മൈതാനത്ത് വിദ്യാര്‍ഥികള്‍ വ്യത്യസ്ത ടീമുകളിലായി മാറ്റുരക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പ്രധാനാധ്യാപിക സികെ പുഷ്പലത പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. അജിത ടീച്ചര്‍, സനൂപ്, കലേഷ് താരങ്ങളെ പരിചയപ്പെട്ടു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി നടത്തുന്ന ടൂര്‍ണമെന്റില്‍ ഇരുപതോളം ടീമുകളാണ് കിരീടത്തിനായി മൈതാനത്തിറങ്ങുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുല്യശക്തികളായ ചാമ്പ്യന്‍സ് എഫ്‌സി അഞ്ച് സി യും ടീം ടെംപസ്റ്റ് ആറ് സി യും ഏറ്റുമുട്ടിയപ്പോള്‍ ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ഗോള്‍ നേടാനായില്ല. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ടീം ടെംപസ്റ്റാണ് ഒടുവില്‍ വിജയക്കൊടി പാറിച്ചത്.

ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ടീം ബൊക്ക ആറ് എ റിയല്‍ ഫൈറ്റേഴ്‌സ് അഞ്ച് ബി യെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. രണ്ട് മിന്നും ഗോളുകളുമായി സിയാന്‍ ആരാധകരുടെ മനം കവര്‍ന്നു. രക്ഷിതാക്കളും നാട്ടുകാരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ കളി കാണാനെത്തിയപ്പോള്‍ ആദ്യദിനത്തില്‍ തന്നെ ടൂര്‍ണമെന്റ് നാടിന്റെ ഉത്സവമായി മാറി. നാളെ പെണ്‍കുട്ടികളുടെ ടീമുകള്‍ തമ്മിലാണ് ആദ്യമത്സരം. ക്രിസ്റ്റല്‍ ഗേള്‍സ് ഏഴ് സി ആന്റ് ബിയും ടോഗ് എഫ്‌സി അഞ്ച് എ യും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ മൈതാനത്ത് പൊടിപാറുമെന്നുറപ്പ്.

ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കരുത്തരായ ഡ്രാഗണ്‍ എഫ്‌സി അഞ്ച് സി യും ശക്തരായ ഫൈറ്റേഴ്‌സ് ഏഴ് സി യും തമ്മിലാണ് ആദ്യ മത്സരം. അടുത്ത മത്സരത്തില്‍ ഏറെ പ്രതീക്ഷകളുമായി എത്തുന്ന മോണ്‍സ്റ്റര്‍ എഫ്‌സി ആറ് സി കാരിരുമ്പിന്റെ കരുത്തുമായി എത്തുന്ന റിവഞ്ചേഴ്‌സ് ഏഴ് സി യുമായി ഏറ്റുമുട്ടും.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം