കമ്പിൽ ഹൈസ്കൂൾ സ്റ്റോപ്പുകളിൽ ബസ്സുകൾ നിർത്തുന്നില്ല msf പരാതി നൽകി

 



കമ്പിൽ : കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങളിലെ ബസ് സ്റ്റോപ്പുകളിൽ ബസുകൾ നിർത്താത്തതിനാൽ വിദ്യാർത്ഥികൾ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുകയാണ്. ബസ്സുകൾ കിട്ടാതെ വിദ്യാർഥികൾ വൈകുന്നേരം സ്കൂൾ വിട്ടാൽ ബസ്സുകൾ കിട്ടാതെ വളരെ വൈകിയാണ് വീടുകളിൽ എത്തുന്നത്. 

    വിദ്യാർഥികളിൽ നിന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ msf പഞ്ചായത്ത് കമ്മിറ്റി നേരിട്ട് ബസ്റ്റോപ്പ് കേന്ദ്രീകരിച്ച് പരിശോധന നടത്തുകയും നിർത്താത്ത ബസ്സുകളെ ലിസ്റ്റ് ക്രോഡീകരിച്ച് msf തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി ആരിഫ് പാമ്പുരുത്തി , പഞ്ചായത്ത് പ്രസിഡണ്ട് റാസിം പാട്ടയം, ജനറൽ സെക്രട്ടറി ഹാദി ദാലിൽ, ട്രഷറർ സാലിം പി.ടി.പി എന്നിവർ മയ്യിൽ പോലീസ് സ്റ്റേഷൻ SHO യ് ക്ക് പരാതി നൽകി.

   സ്റ്റോപ്പുകളിൽ നിർത്താത്ത ബസ്സുകൾക്കെതിരെ ഫൈൻ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മയ്യിൽ SHO ഉറപ്പു നൽകി.


 *msf കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി*

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.