കാർ ഓട്ടോറിക്ഷയിലിടിച്ച് വിദ്യാർ ഥികൾക്ക് പരിക്കേറ്റതിൽ മ നംനൊന്ത് കഴിയുന്നതിനിടെ ആസിഡ് അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ഡ്രൈവർ മരിച്ചു
കാസർഗോഡ് : കാർ ഓട്ടോറിക്ഷയിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റതിൽ മനംനൊന്ത് കഴിയുന്നതിനിടെ ആസിഡ് അകത്ത് ചെന്ന നിലയിൽ കണ്ടെത്തിയ ഓട്ടോറിക്ഷഡ്രൈവർ മരിച്ചു. പള്ളഞ്ചിയി ലെ കെ. അനീഷ് (40) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ബേത്തൂർപാറ സ്കൂളിന് സമീപം കാർ ഓട്ടോറി ഷയ്ക്ക് പിറകിലിടിച്ച് ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥിൾക്ക് സാരമായി പരിക്കുപറ്റിയിരുന്നു.
ഇത് കണ്ടതോടെ ഓട്ടോഡ്രൈവർ ആസിഡ് കഴിക്കുകയായിരുന്നുവെന്ന് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ ദൃക്സാക്ഷികൾ പറയുന്നു.
ബത്തൂർപാറയിൽനിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് പിറകിലാണ് നിയത്രണം തെറ്റിവന്ന കാർ ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ പിറകുഭാഗം തകരുകയും അകത്തുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾക്ക് പരിക്കുപറ്റുകയും ചെയ്തു. ബേത്തൂർ പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ പള്ളഞ്ചിയിലെ ശ്രീഹരി. അതുൽ, ആദർശ് എന്നിവർക്കാണ് പരിക്കുപറ്റിയത്.

Comments
Post a Comment