നാറാത്ത് : മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു
മയ്യിൽ ചേലേരി മുക്കിൽ മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്.
വെളളിയാഴ്ച്ച പകലാണ് സംഭവം. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയിൽ വച്ചായിരുന്നു പ്രസവം. എന്നാൽ പ്രസവത്തിന് പിന്നാലെ തളർന്ന് വീണ യുവതിയെ കണ്ണൂർ ജില്ലാ ആശുപത്രിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നവജാതശിശുവിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്ത മയ്യിൽ പൊലീസ് അന്വേഷണം തുടങ്ങി

Comments
Post a Comment