സ്കൂൾ കായിക മേളക്കിടെ 10 വയസുകാരൻ കുഴഞ്ഞ് വീണ് മരിച്ചു
ഉപ്പള: കാസർഗോഡ് ഉപ്പളയിൽ സ്കൂൾ കായിക മേളക്കിടെ വിദ്യാർഥി കുഴഞ്ഞ് വീണ് മരിച്ചു. മംഗൽപ്പാടി ജി.ബി. എൽ. പി സ്കൂൾ നാലാം ക്ലാസ് വിദ്യാർഥി ഹസൻ റസ (10) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കായിക മേളയിൽ മത്സരത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഉത്തർ പ്രദേശ് സ്വദേശി ഇൻസാഫ് അലിയുടെ മകനാണ്. സഹോദരി: ഇൽമ മംഗൽപ്പാടി ഗവ. യു.പി സ്കൂൾ വിദ്യാർഥിനി.

Comments
Post a Comment